ഡമാസ്കസ്: തെക്കൻ സിറിയയിലെ ഗ്രാമത്തിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു.
ബെയ്ത് ജിൻ ഗ്രാമത്തിൽ ജമാ ഇസ്ലാമിയ എന്ന ഭീകര സംഘടനാംഗങ്ങൾക്കായി ഇസ്രേലി സേന റെയ്ഡ് നടത്തവേ വെടിവയ്പ് ഉണ്ടാവുകയായിരുന്നു. സംഭവത്തിൽ അഞ്ച് ഇസ്രേലി ഭടന്മാർക്കു പരിക്കേറ്റു.
വെടിവയ്പിനു പിന്നാലെ ഇസ്രയേൽ വ്യോമാക്രമണം നടത്തി. കുറച്ചു തീവ്രവാദികൾ സംഭവത്തിൽ കൊല്ലപ്പെട്ടതായാണ് ഇസ്രയേലിന്റെ അറിയിപ്പ്. പരിക്കേറ്റ അഞ്ചു സൈനികരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.